Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പുഴയൊഴുകും വഴി ആര്‍. നാരായണന്‍ ISBN: 9788197334290 സഹൃദയരെ സുഖകരമായ ഒരു വായനയിലേക്കു നയിക്കുന്നവയാണ് നാരായണന്‍ രാമന്റെ കഥകള്‍. തെളിഞ്ഞ ഭാഷയുടെ കാവ്യസൗന്ദര്യവും ആവിഷ്‌കരണത്തിന്റെ ലാളിത്യവും അപ്പാടെ ഈ കഥകളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു നിഷ്‌കന്മഷമനസ്സുകൂടിയാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. അതാവട്ടെ, വായനയ്ക്കിടയില്‍ ഒരിളംതെന്നല്‍പോലെ നമ്മളെ തഴുകിക്കൊണ്ടിരിക്കുകയും ചെയ്യും. ആത്മകഥയുടെ പുറങ്ങള്‍ പോലെയോ ആത്മകഥയോളം അടുത്തുനില്‍ക്കുന്ന അനുഭവങ്ങളോ ആണ് നാരായണേട്ടന്റെ കഥകള്‍. 'ഉത്തമപുരുഷന്‍', 'ഭൂതനാഥവിലാസം കാപ്പിക്ലബ്ബ്', 'പാപ്പന്‍', 'പിന്‍വിളികളുടെ അര്‍ത്ഥശാസ്ത്രം', 'സുഖ്‌ദേവ്', 'ബലി' എന്നീ കഥകള്‍ ആര്‍ദ്രമാനസരെ നൊമ്പരപ്പെടുത്താതിരിക്കുകയില്ല. അഷ്ടമൂര്‍ത്തി