Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
മഹാഭാരത തർജ്ജമ എന്ന പർവതോദ്ധരണത്തിന് മുമ്പ് വിദ്വാൻ കെ പ്രകാശം സാഹിത്യ താത്പര്യത്തിന്റെ യൗവന പ്രതിഫലനമായ കവിതരചനയിലും മറ്റും പ്രവർത്തിച്ചുകൊണ്ടു സാമാന്യം നല്ല ഖ്യാതി നേടിക്കഴിഞ്ഞിരുന്നു . മഹാകവിത്രയത്തിന്റെ അന്തിമദശയുടെയും ചങ്ങമ്പുഴ തുടങ്ങിയ നവയുഗത്തിന്റെയും അന്തരാള ഘട്ടത്തിലേക്കാണ് പ്രകാശത്തിന്റെ സാഹിതീക്ഷേത്രത്തിലേക്കുള്ള പടികയറ്റം നടന്നത് . ആശാൻ - വള്ളത്തോൾ കൂട്ടരുടെ ജീവിതാഭിമുഖ്യവും ആത്മീയ സ്പന്ദനങ്ങളും ഉണ്ടാക്കിയ വികാരതീക്ഷ്ണതയിൽ നിന്ന് ചെറിയൊരു വിശ്രമം അനുഭവിക്കാൻ പുതിയ കവികൾ ആഗ്രഹിച്ചിരുന്ന ഒരു കാലമാണ് പ്രകാശത്തിന്റെ ഉദയകാലം