Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കഥയുടെ ഉള്‍ക്കനം ജീവിതത്തിന്‍റെ വാറോലയായി മാറുന്ന സ്ഥിതിഗതികളാണ് ഈ കഥാസമാഹാരം. ഇരുട്ടിലൂടെ നടന്ന് വെളിച്ചത്തിന്‍റെ കീറിലെത്തി ഉള്ളിന്‍റെ അടരുകളെ അലിയിക്കുകയും കനപ്പെടുത്തുകയും ചെയ്യുന്ന കഥകള്‍.''ചുറ്റും കാണുന്ന ചില സത്യങ്ങള്‍ സൗമ്യമായി എന്നാല്‍ ശക്തമായി അടയാളപ്പെടുത്തുന്ന ഇരുപത്തിനാലു കഥകളുടെ സമാഹാരമാണിത്. സത്യത്തെ തിരിച്ചറിയുക, സത്യത്തെ തിരിച്ചറിയാന്‍ വായനക്കാരനെ ശക്തനാക്കുക. അതുവഴി അധികാരകേന്ദ്രങ്ങള്‍ക്ക് കൈമോശം വന്ന നൈതികതയെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുക. ഒരാശാരിക്ക് ’ഉളിക്കുറി’ എത്ര സത്യമാണ് എന്ന പോലെ തന്‍റെ പേനകൊണ്ട് ചില കുറിയടയാളങ്ങള്‍, നേര്‍സത്യങ്ങള്‍ വരച്ചിടുന്നു ഈ കഥാകാരന്‍.''