Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറം സൂക്ഷ്മരാഷ്ട്രീയമാണ്, ഏകശാസനകൾക്കു പകരം ബഹുത്വത്തിന്റെ സൌന്ദര്യമാണ്, ശാഠ്യങ്ങളുടെ നിരാകരണമാണ്, അകത്തെ പൊള്ളലും പുളകവുമാണ്, നാടെന്നപോലെ വീടുമാണ്, ഞാനിലെ ’ഞാനുകളുമാണ്’, ഭാഷയുടെ അടിയൊഴുക്കാണ്, അനുഭൂതിയായിത്തീർന്ന അന്വേഷണങ്ങളുടെ അഗ്‌നിയാണ് ആസാദ്കവിതാവായനയിൽ നിറയുന്നത്.-കെ ഇ എൻജീവശാസ്ത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ പലതും പിറക്കുന്നതും തളിർക്കുന്നതും ഉടലിലാകുന്നു. വെറുമൊരു രതിബിംബമോ സ്വത്വചിഹ്നമോ മാത്രമായി അടയാളപ്പെടുത്താതെ ഉടലിനെ അറിവിന്റെ അടിസ്ഥാനമായി കാണാൻ കഴിഞ്ഞുവെന്നതാണ് സമകാലികകവിതാഭാവുകത്വത്തിൽനിന്ന് ആസാദ് എന്ന കവിയെ വ്യതിരിക്തനാക്കുന്നത്.-പി എം ഗിരീഷ്വര : സജിത ആർ ശങ്കർ, ഗയ ഹദിയ