Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
മലയാളികളായ സംഗീതജ്ഞര്‍ക്കും ആസ്വാദകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ തെരഞ്ഞെടുത്തതും പരിചിതവുമായ അമ്പത്തൊന്ന് ത്യാഗരാജകൃതികളുടെ, വാക്കിന് വാക്കിനുള്ള അര്‍ത്ഥവും സാരാര്‍ഥവുമായി പ്രസിദ്ധീകരിച്ചിരിക്കുന്ന ത്യാഗരാജ ഗാനസുധ എന്ന ഡോ. പി ജനാര്‍ദ്ദനന്റെ ഗ്രന്ഥം ഞാന്‍ വായിച്ചു നോക്കി. കുറച്ചു കാലങ്ങളായി അദ്ദേഹം ഇതിനുള്ള ശ്രമം നടത്തിവരികയായിരുന്നുവെന്ന് മനസിലായി. ആയതിനുവേണ്ടി തെലുങ്കുഭാഷയും അദ്ദേഹം പഠിച്ചു.കേരളത്തില്‍ ത്യാഗരാജകൃതികള്‍ പ്രചാരത്തില്‍ വന്നിട്ട് വളരെയേറെ വര്‍ഷങ്ങളായി എന്ന് നിസ്സംശയം പറയാം. ശ്രീരാമഭക്തനായ ത്യാഗരാജസ്വാമികള്‍ തന്റെ കൃതികളിലൂടെ രാമായണത്തിന്റെ ഒരു തര്‍ജ്ജുമ തന്നെയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. സംഗീതവിദ്യാലയങ്ങള്‍ വരുന്നതിന് എത്രയോ മുമ്പ് കേരളത്തിലെ തന്നെ പല സംഗീതവിദ്വാന്മാരും ത്യാഗരാജകൃതികള്‍ പഠിച്ച് പ്രചാരപ്പെടുത്തി വന്നു. ചുരുക്കം ചിലര്‍, അവയുടെ പ്രാധാന്യവും സാരാര്‍ത്ഥവും ഉപദേശിച്ചിരിക്കാം. എന്നാല്‍ ആ കൃതികളുടെ മഹത്വവും സാരാര്‍ത്ഥവും മനസിലാക്കാതെ നാം അവയെ പാടി വന്നിരുന്നു. അടുത്തകാലത്ത് ചില കൃതികളുടെ ഇംഗ്ലീഷിലും തമിഴിലുമുള്ള പരിഭാഷകള്‍ (സാരാര്‍ത്ഥം മാത്രം) ലഭ്യമായി. കൂടാതെ മലയാളത്തിലും സാരാര്‍ത്ഥം മാത്രമായി പ്രസിദ്ധീകരിച്ചതും ഉപകാരമായി. എന്നാല്‍ ഈ ഗ്രന്ഥത്തിലൂടെ ഡോ. ജനാര്‍ദ്ദനന്‍, വളരെ മഹത്തായ ഒരു കൃത്യമാണ് നിര്‍വഹിച്ചിരിക്കുന്നത്.