Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
'ചരിത്രമൊരിക്കൽ സത്യം വിളിച്ചു പറയും. എന്നാൽ ആ ചരിത്ര സത്യം ബ്രസ്സൽസും പാരീസും വാഷിംഗ്‌ടണും ഐക്യരാഷ്ട്രസഭയും പഠിപ്പിക്കുന്ന ചരിത്രമായിരിക്കില്ല. മറിച്ച് തീർത്തും പുതിയൊരു ചരിത്രമാ യിരിക്കും. സാമ്രാജ്യത്വത്തിൽനിന്നും അതിന്റെ പാവ ഭരണകൂടങ്ങളിൽ നിന്നും വിമോചിതമാകുന്ന രാജ്യങ്ങളിൽ പഠിപ്പിക്കപ്പെടുക ആ പുതു ചരിത്രമായിരിക്കും. അത് പുതിയൊരു സത്യമായിരിക്കും.' ബെൽജിയൻ കൊളോണിയലിസ്റ്റുകൾ ചുട്ടുകരിച്ച പാട്രിസ് ലുമുംബയെന്ന മഹാനായ രക്തസാക്ഷിയുടെ വാക്കുകളാണിത്. ആഫ്രിക്കയുടെ വിമോചനം സ്വപ്നം കണ്ട ഒരു തലമുറയുടെ പ്രതീകമായിരുന്നു ലുമുംബ മാനവരാശിയുടെ ചരിത്രത്തിൽ ആഫ്രിക്കൻ വംശജർ നേരിട്ടതുപോ ലെയുള്ള ചൂഷണം ഒരുപക്ഷേ, ലോകത്തെ മറ്റൊരു ജനതയും നേരി ട്ടിട്ടുണ്ടാവില്ല. ആധുനിക മുതലാളിത്തം അതിൻ്റെ വേരുകൾ ഉറപ്പിച്ചതും അതിനാവശ്യമായ വെള്ളവും വളവും വലിച്ചെടുത്തതും ആഫ്രിക്കയിലെ ജനസംസ്‌കൃതിയെ നിത്യദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു. ആഫ്രിക്കൻ മണ്ണിൽനിന്നും പിടിച്ചു കെട്ടി കടൽ കടത്തികൊണ്ടുപോയി കമ്പോളത്തിലെ മറ്റു ചരക്കുകൾക്കൊപ്പം വിറ്റഴിച്ച മനുഷ്യർ, യൂറോപ്യ ന്മാരുടെ തോട്ടങ്ങളിലും ഫാം ഹൗസുകളിലും അടിമകളായി തലമുറകൾ കഴിയേണ്ടി വന്നവർ, ആഫ്രിക്കയിലെ മനുഷ്യരുടെ ദയനീയ കഥകൾ എണ്ണിയാലൊടുങ്ങാത്തതാണ്. ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപ ങ്ങൾ, വിമോചനപോരാട്ടങ്ങൾ ഇവയൊന്നും വെള്ളക്കാരന്റെ ആഖ്യാ നങ്ങൾ മുൻതൂക്കം നേടുന്ന ചരിത്ര പാഠപുസ്‌തകങ്ങളിൽ നമുക്ക് കണ്ടെത്താനാവില്ല. നാസി ഭീകരതയെക്കാൾ പതിന്മടങ്ങ് ക്രൂരതയാർ ന്ന ആ ചരിത്രത്തിലൂടെയൊരു സഞ്ചാരം കൂടിയാണ് പൂഴനാടിന്റെ റെഡ് ആഫ്രിക്ക, ആഫ്രിക്കയുടെ മണ്ണിനെയും മനുഷ്യനെയും കവർന്ന യൂറോപ്യൻ കോളോണിയലിസ്റ്റുകൾക്കെതിരെ പോരാടിയ ലുമുംബയെ