Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
തിരുവിതാംകൂറിന്‍റെ അതിര്‍ത്തിപ്രദേശമായ കാക്കത്തുരുത്തിന്‍റെ കഥ പറയുന്ന ഈ നോവല്‍ ഒരു ദേശത്തിന്‍റെ ചരിത്രമായി മാറുന്നു. ജന്മജന്മാന്തരങ്ങളിലൂടെ കടന്നുവന്ന മനുഷ്യരും ജീവജാലങ്ങളും ഈ ചരിത്രത്തിന്‍റെ ഏടുകളില്‍ മായാതെ കിടക്കുന്നു.''അനാദിയായ കാലത്തിന്‍റെ ഏതോ അറ്റത്ത് രൂപം കൊണ്ട ഒരു അജ്ഞാത ഭൂഖണ്ഡം പോലെ ഇരുള്‍മൂടി നില്‍ക്കുന്ന ഒരു ദേശമാണ് കാക്കത്തുരുത്ത്. തിരസ്കൃതരും പാര്‍ശ്വവല്കരിക്കപ്പെട്ടവരുമായ കീഴാള ജന്മങ്ങള്‍ പിറവി കൊള്ളുകയും പിടഞ്ഞു മരിക്കുകയും ചെയ്യുന്ന ഒരു അഗ്നിസ്ഥലി. പട്ടിണിയും ദാരിദ്ര്യവും രോഗവും കണ്ണീര്‍മേഘമായി പെയ്തൊഴിയുന്ന മനുഷ്യരുടെ ദുഃഖഭൂമി. വിശപ്പിന്‍റെ നിലവിളികളും കാക്കകളുടെ കരച്ചിലും ചേര്‍ന്ന് സൃഷ്ടിക്കുന്ന പാരുഷ്യത്തിന്‍റെ സംഗീതമാണ് ഈ ദേശത്തിന്‍റെ ആന്തരസംഗീതം, നോവലിന്‍റെയും.