Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഷാജു പുതൂരിന്‍റെ ലേഖനസമാഹാരത്തില്‍ ഗുരുവായൂരിനോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും വസ്തുതകളുടെയും പ്രചാരം കുറഞ്ഞുപോയ ചില സാമാന്യാചാരാനുഷ്ഠാനങ്ങളുടെയും വിവരണങ്ങളും അനാവരണങ്ങളുമാണ് പ്രതിപാദ്യം. മുന്‍പറഞ്ഞ വെളിപാട് ഉണ്ടാക്കിത്തരുന്നു ഈ ലേഖനങ്ങള്‍. വസ്തുതകളിലൂടെ ലേഖകന്‍ പ്രദക്ഷിണം വെയ്ക്കുമ്പോള്‍ പുതിയ പുതിയ വിവരങ്ങള്‍ തത്പരരായ വായനക്കാര്‍ക്ക് ദക്ഷിണകളായി വിതരണം ചെയ്യുന്നു. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, അത്യാഹിതങ്ങള്‍, ശില്പങ്ങള്‍, സംഭവങ്ങള്‍ എന്നിങ്ങനെയുള്ള വൈവിധ്യവൈചിത്ര്യങ്ങള്‍ ഉള്ളവയാണ് പ്രതിപാദ്യങ്ങള്‍. കേട്ടുപരിചയവും കണ്ടുപരിചയവും ഉള്ളവയാണെങ്കില്‍പോലും പല ആചാരങ്ങളുടെയും അകവും പുറവും നമ്മുടെ ഉള്ളിലുള്ള ചിത്രങ്ങളില്‍ വേണ്ടുംപോലെ തെളിഞ്ഞിരുന്നില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു എന്നതാണ് അവയുടെ വിവരണത്തെ പ്രസക്തമാക്കുന്നത്. ഡോ.എം. ലീലാവതി