Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പട്‌നയിലെ ഒരു സബ് ഇന്‍സ്‌പെക്റ്ററുടെ മകനാണ് ആരിഫ്. ഒരുകാലത്ത് ഭൂസ്വത്തിനുടമകളും, ഐശ്വര്യപൂര്‍ണവുമായിരുന്ന അയാളുടെ കുടുംബം, പില്‍ക്കാലത്ത് സമ്പന്നശ്രേണിയുടെ താഴേപ്പടിയിലേക്ക് നിലംപതിച്ചു. ആരിഫിന്റെ ഏക അഭിലാഷം സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഒരു ഐ എ എസ് ഓഫീസര്‍ ആകണമെന്നതായിരുന്നു. ഇതുവഴി കുടുംബത്തിന്റെ സൗഭാഗ്യങ്ങള്‍ പുന:സ്ഥാപിക്കാമെന്ന് ആരിഫ് വിശ്വസിക്കുകയും, തന്റെ പഠനത്തില്‍ അയാള്‍ കഠിനപരിശ്രമം ചെയ്യുകയും ചെയ്തു. എന്നാല്‍ സുമിത്ര എന്ന, വിവാഹിതയും തന്നെക്കാള്‍ പ്രായമുളളവളുമായ, മദാലസയായ ഒരു ഹിന്ദുയുവതിയുടെ പ്രഥമദര്‍ശനം അയാളെ വഴിതെറ്റിച്ചു. പല രീതിയിലും സുമിത്ര അയാള്‍ക്ക് ദോഷങ്ങള്‍ വരുത്തി. അയാളുടെ ജീവിതത്തെയാകെ കാര്‍ന്നുതിന്നുന്ന ഒരു മതിഭ്രമത്തിന്റെ സമാരംഭമായിരുന്നു അത്.