Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
’ഭൂമിയുടെയും ആകാശത്തിന്റെയും മഹത്തായ പ്രതിഭാസങ്ങളുടെ നടുവില്‍, അവയെല്ലാം നോക്കിക്കാണുകയും അവയില്‍ ലയിക്കുകയും ചെയ്തുകൊണ്ട് ഞാന്‍ ഏകനായി വളര്‍ന്നു.' പ്രമുഖ സോവിയറ്റ് സാഹിത്യകാരനായ അലക്സേയ് ടോള്‍സ്റ്റോയി (1883-1945) അനുസ്മരിക്കുന്നു.അവിസ്മരണീയങ്ങളും ഉജ്ജ്വലങ്ങളുമായ തന്റെ ബാല്യകാലാനുഭവങ്ങളേയും താന്‍ വളരുകയും തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തുകയും ചെയ്ത ഇടത്തരം ഗ്രാമീണഭവനത്തിന്റെ അന്തരീക്ഷത്തേയും 'നികിതയുടെ ബാല്യം' എന്ന ആത്മകഥാപരമായ നോവലില്‍ എ. ടോള്‍സ്റ്റോയി വര്‍ണ്ണിക്കുന്നു.