Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി കഴിയുന്ന ഒരു ജനതയ്ക്ക് മേല്‍ യുദ്ധവിമാനങ്ങള്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിക്കുകയാണ്. തകര്‍ന്നടിയുന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കടിയില്‍ മരിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തില്‍ നിന്നെങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്ത്ര്യവാഞ്ജയുടെ പ്രതീകമാണ് നടന്നുകൊണ്ടേയിരിക്കാന്‍ കൊതിക്കുന്ന റീമ എന്ന പെണ്‍കുട്ടി! ഓരോ കാലടിയിലും മരണം പതിയിരിക്കുന്ന, കാട്ടുപുല്ലുകള്‍ തിന്ന് വിശപ്പടക്കാന്‍ വിധിക്കപ്പെട്ട മനുഷ്യജന്മങ്ങള്‍ നരകീയ ജീവിതം നയിക്കുന്നൊരു ഭൂമികയിലേക്കാണ് കഥാകാരി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.