Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ഡോ. മോഹന്‍ പുലിക്കോട്ടില്‍നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്‍റെയും കുടുംബാന്തരീക്ഷത്തിന്‍റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് ’മോഹവഴികളിലൂടെ’ എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്‍, ചൈനീസ് അപ്പൂപ്പന്‍ തുടങ്ങിയ യാത്രാപഥങ്ങളില്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്‍ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. ഒരു കുടുംബത്തിന്‍റെ കണ്ണിലൂടെ, അനുഭവങ്ങളിലൂടെ നമ്മള്‍ കണ്ടിട്ടുള്ള ഈ രാജ്യങ്ങള്‍ അഭൗമസൗന്ദര്യത്തോടെ വീണ്ടും കണ്‍മുന്നില്‍ തെളിയുന്നു. മലേഷ്യ, കമ്പോഡിയ, ഇറ്റലി, ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനാനുഭവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഗ്രന്ഥകാരന്‍റെ അമ്മ ഇന്ന് നമ്മോടൊപ്പമില്ല. ഇപ്പോഴും എഴുത്തുകാരന്‍റെ കൂടെയുണ്ടെന്ന വിശ്വാസവും ആ അമ്മയുടെ കരുതലും സ്നേഹവും തണല്‍ വിരിച്ചു നില്‍ക്കുന്ന ആസ്വാദ്യകരമായ സഞ്ചാരവഴികളുമാണ് ഈ കൃതി.