Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
സിനിമയുടെ കാഴ്ചക്കാരിൽ ഭാവുകത്വപരമായ ഒരു പിളർപ്പ് നിലനില്ക്കുന്നുണ്ടെന്നുന്നയിക്കുന്നത് വരേണ്യവാദപരമായ ഒരു നിലപാടല്ല. സാമാന്യതയുടെയും ചരാചരത്വത്തിന്റെയും താര/പ്രശസ്തി/ജനപ്രിയതബഹളങ്ങളുടെയും മായികപ്രതീതിയിൽ സ്വയം ഒളിപ്പിക്കുകയോ അലിഞ്ഞ് വിലയം പ്രാപിക്കുകയോ ചെയ്യുകയാണ് ഭൂരിപക്ഷമെന്നിരിക്കെ, നേരു വിളിച്ചുപറയാനുള്ള ഏഴാമത്തെ മനിതന്റെ നിയോഗമാണ് നിരീക്ഷകരും നിരൂപകരും വിമർശകരും ഏറ്റെടുക്കുന്നത്. ആ ക്ലേശകരമായ നിയോഗം ഡോ. സംഗീത ചേനംപുല്ലി ഏറ്റെടുത്തു എന്നതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന സർഗാത്മകചരിത്ര യാഥാർത്ഥ്യം.അവതാരിക: ജി പി രാമചന്ദ്രൻ