Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു സാമൂ ഹിക വ്യവസ്ഥിതി സാധ്യമാണെന്ന്, പ്രയോഗത്തിലൂടെ ലോകത്തെ ആദ്യമായി ബോധ്യപ്പെടുത്തിയ മഹാനായ വിപ്ലവകാരിയാണ് വ്ളാഡ്‌മിർ ഇല്ലിച്ച് ഉല്ലന്യോവ് എന്ന ലെനിൻ. ഒക്ടോബർ വിപ്ലവത്തിലൂടെ ലെനിൻ്റെ നേതൃത്വ ത്തിൽ രൂപം കൊണ്ട് സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രം ഏഴു പതിറ്റാണ്ട് നിലനിന്നുള്ളൂവെങ്കിലും ലോകജനത യ്ക്ക് അത് നൽകിയ സംഭാവനകൾ അതുല്യമാണ്. കൊ ളോണിയൽ നുകത്തിൽ നിന്ന് മോചനം നേടാൻ മൂന്നാം ലോക രാജ്യങ്ങളെ സഹായിച്ചതും, നാസി ഫാസിസ്റ്റുകളെ യൂറോപ്യൻ മണ്ണിൽ പരാജയപ്പെടുത്തിയതും, പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലാകെ സാമൂഹിക ക്ഷേമപദ്ധ തികൾ നടപ്പിലാക്കുന്നതിന് പ്രേരകമായി വർത്തിച്ചതും, സ്ത്രീ പുരുഷ അസമത്വങ്ങൾക്ക് നിയമപരമായി ആദ്യമായി അന്ത്യം കുറിച്ചതുമെല്ലാം ലെനിനിസ്റ്റ് സങ്കല്‌പങ്ങളിൽ ഉദി ച്ചുയർന്ന സോവിയറ്റ് യൂണിയനാണ്. ലോകത്ത് അര ങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്ക് പിന്നി ലും സൈദ്ധാന്തികവും പ്രയോഗികവുമായി സോവിയറ്റ് യൂണിയനും അത് പ്രത്യയശാസ്ത്രമായി ഉയർത്തിപ്പിടിച്ച മാർക്സിസം ലെനിനിസവുമുണ്ടായിരുന്നു