Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
നഷ്ടപ്പെട്ടുപോയ ഒരു മകനെക്കുറിച്ചുള്ള അന്വേഷണമല്ല ഈ നോവല്‍. മറിച്ച് അതിന്‍റെ സഞ്ചാരവഴികളാണ് വരച്ചുകാട്ടുന്നത്. സൂര്യ എന്ന അനാഥബാലന്‍റെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവങ്ങളിലൂടെ, ഒരു ഗ്രാമത്തിന്‍റെ വളര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍പ്പും നന്മകളും അനാവരണം ചെയ്യുന്നതോടൊപ്പം ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇച്ഛാശക്തിയും കൂട്ടായ്മയും വെള്ളിവെളിച്ചമായി പ്രസരിക്കുന്നുണ്ട്. മനുഷ്യകുലത്തിനുവേണ്ട തത്ത്വചിന്തകളും ഉള്‍ക്കാഴ്ചകളും എഴുത്തിന്‍റെ നിറസാന്നിദ്ധ്യമാകുമ്പോള്‍ അവ സമകാലത്തിന്‍റെ നേര്‍ക്കാഴ്ചകളുടെ ചേരുവകളായി നിറയുന്നു. സൂര്യ എന്ന ചെറുപ്പക്കാരനെ ഐ.എ.എസ്സുകാരനാക്കാന്‍ കാണാമറയത്തിരുന്ന് സഹായിക്കുകയും അവനറിയാതെ പ്രണയിക്കുകയും ചെയ്ത ആ പെണ്‍കുട്ടി ആരായിരുന്നു?