Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവൽ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവർഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം, അയാൾ ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്റെ അലയൊലി നോവലിൽ നിറഞ്ഞു നിൽക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവർപണിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാരംഗിന്റെയും ഗൗരിയുടെയും പ്രണയകഥയുംകൂടിയാണിത്. എത്ര ആവിഷ്‌കരിക്കപ്പെട്ടതാണെങ്കിലും നിത്യഹരിതമാണല്ലോ ആ വിഷയം. വേർപാടെന്ന ദുരന്തത്തിലോ വിവാഹമെന്ന ശുഭാന്ത്യത്തിലോ അവസാനിക്കുന്ന പ്രണയകഥകളാണ് നാമധികവും കേട്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഗൗരിയുടെ അാത്രയയപ്പിലൂടെ അതൊരു അനന്തമായ രാഗവിസ്താരമായി നീളുന്നു.